Banner Ads

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; നാട്ടുകാർ ആശങ്കയിൽ

തൃശൂർ: പാലപ്പിള്ളിയിലെ നാടാംപാടത്ത് പുലിയിറങ്ങി ഒരു പശുക്കിടാവിനെ കൊന്നു. നാടാംപാടം സ്വദേശി വാപ്പുട്ടിയുടെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. വാപ്പുട്ടി പുലിയെ നേരിൽ കണ്ടതായും പറയുന്നു.

വനാതിർത്തികളോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പുലിയിറങ്ങുന്നത് പതിവായത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലിയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് മലയോര കർഷക സമിതി ആവശ്യപ്പെട്ടു.

ഇതിനിടെ, ഇന്നലെ പുലർച്ചെ കുണ്ടായി ചക്കിപ്പറമ്പ് പാടിക്ക് സമീപം രണ്ട് കാട്ടാനകൾ ഇറങ്ങി വാഴകൾ നശിപ്പിച്ചു. വലിയക്കത്ത് കബീർ, കൊല്ലേരി കുഞ്ഞിപ്പ എന്നിവരുടെ വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്