Banner Ads

മണ്ണാർക്കാട് തച്ചനാട്ടുകരയിൽ സഹോദരങ്ങളുടെ വഴക്ക് പിടിച്ചുമാറ്റാനെത്തിയ അയൽവാസിക്ക് മർദനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മണ്ണാർക്കാട്: തച്ചനാട്ടുകരയിലാണ് സംഭവം സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ
പിടിച്ചുമാറ്റാൻ ചെന്ന അയൽവാസിക്ക് മർദനമേറ്റു ചെത്തല്ലൂർ തെക്കേതിൽ വിനേഷിനാണ് (31) പരിക്കേറ്റത്. സമീപവാസിയായ സുധീഷിനെ (30) നാട്ടുകൽ സർക്കിൾ ഇൻസ്പെക്ടർ ഹബീബുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.

സുധീഷും സുഖിലേഷും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായതായി പോലീസ് പറയുന്നു. നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ വിനേഷ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സുധീഷ് ,വിനേഷിനെ കുപ്പി ഉപയോഗിച്ചു മർദിക്കുകയായിരുന്നെന്നാണു പരാതി. മർദനത്തിൽ വിനേഷിന് ചെവിക്കുതാഴെ പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്എം സുധീഷിനെ മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി നാട്ടുകൽ പോലീസ് അറിയിച്ചു.