Banner Ads

കുന്നംകുളം കസ്റ്റഡി മർദ്ദനം; സസ്പെൻഷൻ നടപടിയിൽ തൃപ്തരല്ലെന്ന് കോൺഗ്രസ്

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ആരോപണവിധേയരായ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. സസ്പെൻഷൻ മാത്രം മതിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ അടക്കമുള്ളവർ വ്യക്തമാക്കി. മർദ്ദനമേറ്റ വി.എസ്. സുജിത്ത് നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.