
പാലക്കാട്: ഒറ്റപ്പാലത്ത് ഒറ്റപ്പാലത്ത് പൂക്കടയിൽ സംഘർഷതിൽ യുവാവിനെ വെട്ടേറ്റു. പല്ലാർ മംഗലം സ്വദേശി ഫെബിനാണ് പരിക്കേറ്റത്. കൂലിയുമായി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ പൂക്കാട് ഉടമ സൈതാലിയെ ഒറ്റപ്പാലം പോലീസ് പിടികൂടി. പത്തിരിപ്പാല സ്വദേശി സെയ്താലി മായന്നൂർ പാലത്തിന് സമീപം താൽക്കാലികമായി നടത്തിവരുന്ന പൂക്കടയിലാണ് ഇന്നലെ വൈകുന്നേരം അക്രമസംഭവം ഉണ്ടായത്.
ഫെബിൻ പൂക്കടയിൽ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തുടർന്ന് തർക്കം ഉണ്ടാവുകയും തുടർന്ന് സൈതാലി കടയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫെ അക്രമിക്കുകയുമായിരുന്നു. തലക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ ഫെബിൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.