തിരുവനന്തപുരം:പാൽ വില വർധന മിൽമ ലിറ്ററിന് 4 രൂപ കൂട്ടാൻ ആലോചിക്കുന്നു.ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യത ഉൽപാദന ചെലവ് കൂടുന്നതിനാൽ വില വർധിപ്പിക്കുന്ന കാര്യം മിൽമ അധികൃതർ സർക്കാരിനെ അറിയിച്ചിരുന്നു.
സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷൻ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു മിൽമ വർധിപ്പിച്ചത്. നിലവിലെ വില വർധനവ് നടപ്പിലാക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ കഴിയും എന്നാണ് മിൽമയുടെ പ്രതീക്ഷ.