അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ പ്രഖ്യാപിച്ച പുതിയ ഭൂമി കൈമാറ്റ നിയമം ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും തമ്മിൽ ഭൂമി വിൽക്കാനോ വാങ്ങാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. സുരക്ഷാ ഏജൻസികളുടെ പരിശോധനയ്ക്കുശേഷം മാത്രമേ അനുമതി ലഭിക്കൂ.