Banner Ads

ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമലയുടെ ആചാരങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വികസനപ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

“ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം വരാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പ സംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതുതന്നെയാണ്”, വാർത്താക്കുറിപ്പിൽ സുകുമാരൻ നായർ അറിയിച്ചു.നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സമിതിയിലുള്ളത്. അയ്യപ്പഭക്തരെയും സംഗമത്തിന്റെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.