തിരുവല്ല : ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്റ്റംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
രാഷ്ട്രീയ ലാഭമാണോ സംഗമം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് എന്ന ആശങ്കയുണ്ട്. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല.
അയ്യപ്പ സംഗമം സംബന്ധിച്ച് ഭക്തർക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കാൻ ബോർഡും സർക്കാരും തയ്യാറാവണമെന്നും അക്കീരമൺ കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് കഴിഞ്ഞദിവസം നായർ സർവീസ് സൊസൈറ്റി നേതൃത്വം രംഗത്ത് എത്തിയിരുന്നു.