Banner Ads

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത്, വീടിന് സമീപം കളിക്കുകയായിരുന്ന നാല് വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വള്ളികുന്നം വാളാച്ചാൽ അൻസർ മൻസിലിൽ അൻസറിൻ്റെയും സജീനയുടെയും മകൾ സഹിറ ഫാത്തിമയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മദ്രസ വിട്ട് വന്ന അയൽവാസിയായ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച അതേ നായയാണ് പിന്നീട് സഹിറയെയും ആക്രമിച്ചത്. കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. സമീപത്തുണ്ടായിരുന്ന മുത്തച്ഛൻ ഓടിയെത്തി നായയെ ഓടിച്ചു. ഉടൻതന്നെ കുട്ടിയെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിരവധി പേരെ ആക്രമിച്ച നായയാണ് സഹിറയെയും കടിച്ചത്.