രണ്ട് പുതിയ യുദ്ധക്കപ്പലുകൾ കൂടി നാവികസേനയുടെ ഭാഗമായതോടെ ഇന്ത്യയുടെ പ്രതിരോധശേഷി വർധിച്ചു. ഒരേസമയം 300-ലധികം ബ്രഹ്‌മോസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ഒരു വലിയ സൈന്യമായി ഇന്ത്യൻ നാവികസേന വളർന്നിരിക്കുകയാണ്. ഇത് പാകിസ്ഥാനും മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.