Banner Ads

അശ്രദ്ധമായി റോഡ് മുറിച്ചു കടന്നു; മണ്ണാർക്കാട് വാഹനാപകടം.

പാലക്കാട്: മണ്ണാർക്കാട് അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം. ഇന്ന് രാവിലെ മണ്ണാർക്കാട് നഗരത്തിൽ കോടതിപ്പടി റോഡിലാണ് സംഭവം ഉണ്ടായത്. വാഹനങ്ങൾ തിരക്കുള്ള സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബം റോഡ് മുറിച്ചു കടക്കുകയായിരുന്നു.

ഈ സമയം നിർത്തികൊടുത്ത സ്വകാര്യ ബസിന്റെ ഇടതുവശത്ത് കൂടെ സ്കൂട്ടർ കയറിവരുകയും ബസ്സിനു മുന്നിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു സ്ത്രീകളെ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എങ്കിലും ഗതാഗതക്കുരുക്കിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കണമെന്നുള്ള നിർദ്ദേശമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്.