Banner Ads

കാസർകോട് തലപ്പാടിയിൽ വാഹനാപകടം: കെഎസ്ആർടിസി ബസ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി, അഞ്ച് പേർ മരിച്ചു.

കാസർഗോഡ്: കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച അഞ്ച് പേരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ്. ബസ് ഇടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസ്സുകാരിയായ കുട്ടിയും മരിച്ചു. കൂടാതെ, തലപ്പാടി സ്വദേശിനി ലക്ഷ്മി ഉൾപ്പെടെ മൂന്ന് സ്ത്രീകളും മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ ബസിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.