കണ്ണൂര്‍:പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാര്‍ക്കെതിരെ നടപടിയെടുത്തത്.
ഈ സമയം ലോക്കപ്പിൽ പ്രതികളുണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ എസ് പിയാണ് നടപടിയെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പാറാവ് ഡ്യൂട്ടിക്കിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉറങ്ങിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഉറങ്ങിപ്പോയതെന്നാണ് പയ്യന്നൂര്‍ പൊലീസ് പറയുന്നത്. സംഭവത്തിൽ തളിപ്പറമ്പ് ഡിവൈഎസ്‍പി അന്വേഷണം നടത്തിയിരുന്നു.