Banner Ads

സപ്ലൈക്കോയിൽ വെളിച്ചെണ്ണ വില കുറച്ചു; പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ നാളെ മുതൽ ലഭ്യമാകും

കൊച്ചി:സംസ്ഥാനത്ത് സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ നാളെ വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു. 457 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, നാളെ 445 രൂപ നിരക്കിൽ ലഭിക്കും. പൊതു വിപണിയിൽ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയാണ്.

സപ്ലൈക്കോ ശബരി ബ്രാൻ്റ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 359 രൂപക്ക് ലഭിക്കുമെന്നാണ് വിവരം. വെളിച്ചെണ്ണ വില കുത്തനെ കൂടിയത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഓണമടുത്തിട്ടും വില കുറയ്ക്കുന്നതിൽ സർക്കാരിൻ്റെ ഭാ​ഗത്തുനിന്നും യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല.