
തിരുവല്ല: പാലത്തിൻ്റെ കൈവരി തകർന്ന് ലോറി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു .മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
തിരുവല്ല ഭാഗത്തുനിന്നും എത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സമീപവാസികളും പുളിക്കീഴ് പോലീസും ചേർന്ന് ക്യാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.