
കണ്ണൂർ: സിപിഎം നേതാവ് കെ.കെ. ശൈലജ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. രാഹുൽ ഒരു ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുലിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ വെറും രാജിയിൽ ഒതുങ്ങുന്നതല്ലെന്നും, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.