Banner Ads

ആരോപണങ്ങൾ മുറുകി; രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന പദവിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാജി. യൂത്ത് കോൺഗ്രസ് നേതൃത്വവും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോൺഗ്രസ് നേതൃത്വം രാഹുലിനെ കൈവിട്ടതോടെയാണ് ഈ തീരുമാനം. ഇതോടെയാണ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.