Banner Ads

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർസോയിൽ എത്തി

    പ്രധാനമന്ത്രി വാർസോയിൽ എത്തി.ഡൊണാൾഡ് ടസ്കിനെയും പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ടുഡേയെയും ഇന്ത്യൻ ഡയസ്പോറ അംഗങ്ങളെയും കാണും.വാർസോ ഹോട്ടലിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ 200 ഇന്ത്യൻ പ്രവാസികൾ.

ന്യൂഡൽഹി : പ്രധാനമന്ത്രി വാർസോയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ പോളണ്ട് ഉക്രൈൻ സന്ദർശനം ആണ് നടത്തുന്നത്.  1979 ലെ മൊറാർജി ദേശായിയുടെ സന്ദർശനത്തിന് ശേഷം 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ  70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്ദർശനം. പോളണ്ട് സന്ദർശനത്തിന് ശേഷം പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ആഗസ്റ്റ് 23 ന് ഉക്രൈൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. ഡൊണാൾഡ് ടസ്കിനെയും പോളിഷ് പ്രസിഡന്റ് ആൻ ഡ്രെജ് ടുഡേയെയും ഇന്ത്യൻ ഡയസ്പോറ അംഗങ്ങളെയും കാണും.

പ്രധാനമന്ത്രിയെ കാണാൻ പ്രവാസികൾ ആവേശഭരിതരാണെന്നും പിന്നീട് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്നറിയാൻ കാത്തിരിക്കുകയാണെന്ന് രാജ്‌പാൽ സബ്‌നാനി പറയുന്നു. വാർസോ ഹോട്ടലിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ 200 ഇന്ത്യൻ പ്രവാസികൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അദ്ദേഹം എത്തുമ്പോൾ ഗർബ പ്രകടനവും ഉണ്ടായിരിക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *