യുവ ഡോക്ടറുടെ പീഡന പരാതിയെത്തുടർന്ന് കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും റാപ്പർ വേടനെ (ഹിരൺദാസ് മുരളി) പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായിരിക്കെ, വേടൻ ഒളിവിലാണെന്ന് കൊച്ചി പോലീസ് കമ്മീഷണർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വേടൻ വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, ഈ വിഷയത്തിൽ സർക്കാരിനും പോലീസിനും എതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. യുവ ഡോക്ടറെ ലൈംഗികമായും സാമ്പത്തികമായും മാനസികമായും വർഷങ്ങളോളം ചൂഷണം ചെയ്തുവെന്നാണ് പരാതി. ഇതിനിടെ വേടനെതിരെ രണ്ട് യുവതികൾ കൂടി ലൈംഗികാതിക്രമ പരാതികൾ നൽകിയതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.