കല്‍പ്പറ്റ: വയനാട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും ലഹരിമരുന്ന് കടത്തുകാർക്ക് വേണ്ടിയുള്ള പരിശോധന പോലീസ് ശക്തമാക്കി. 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി സ്വദേശിയും 19.9 ഗ്രാം ഹാഷിഷുമായി ബാംഗ്ലൂർ സ്വദേശിയും പിടിയിൽകഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് എന്നിവയുമായി മൂന്നുപേരെ പോലീസ് പിടികൂടി.
ദൃദ്വിൻ ജി മസകൽ (32) കർണാടക ബാംഗ്ലൂർ സ്വദേശിയായ ഇയാളെ തോൽപ്പെട്ടിയിൽ വെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 19.9 ഗ്രാം ഹാഷിഷുമായി പിടികൂടി.പി. ഷാഹിൽ (31) മേപ്പാടി മാങ്കുന്ന് സ്വദേശിയായ ഇയാളെ കൽപറ്റയിൽ നിന്ന് 0.11 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.
തങ്കച്ചൻ ഔസേപ്പ് (62) മാനന്തവാടി വിമല നഗർ സ്വദേശിയായ ഇയാളെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി പിടികൂടി.ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്തും വിൽപനയും വർധിക്കാൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.