ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്. ജിന്റോയുടെ മുൻപാലെ കരാറെടുത്ത് നടത്തിയിരുന്ന ബോഡി ബിൽഡിങ് സെന്ററിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് പരാതി. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നും സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ജിന്റോ രാത്രിയിൽ ജിമ്മിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ഉടമ പോലീസിൽ പരാതി നൽകിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജിന്റോ പാട്ടത്തിന് നൽകിയിരുന്ന സ്ഥാപനത്തിൽ നിന്നുമാണ് പണവും രേഖകളും മോഷ്ടിച്ചത്.