Banner Ads

റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ; ഇന്ന് ഹൈക്കോടതി പരിഗണിക്കും

റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസിൽ കക്ഷി ചേരാൻ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.

വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന്, വേടനെതിരെയുള്ള കൂടുതൽ പരാതികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, ഓരോ കേസിലെയും സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.