ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തീരദേശവാസികളും മലയോര മേഖലകളിലുള്ളവരും അതീവ ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമുകൾ തുറന്നുവിടാൻ സാധ്യതയുണ്ട്.