Banner Ads

പ്രണയം നിരസിച്ചു: 17കാരിയുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പ്രണയം നിരസിച്ചതിനെ തുടർന്ന് 17 വയസ്സുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്.പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായി. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പൊലീസ് വ്യക്തമാക്കി.