ലോകരാഷ്ട്രങ്ങൾ ഒറ്റപ്പെടുത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയിൽ നിർണ്ണായകമായ മേൽക്കൈ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്താനിരുന്ന അധിക തീരുവ ഒഴിവാക്കി. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് ധാരണയായില്ലെങ്കിലും, ചർച്ചകൾ റഷ്യക്ക് കൂടുതൽ സമയം നൽകും.