അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് മലയാളികളെ അമ്പരപ്പിച്ച നടൻ ഷൈൻ ടോം ചാക്കോ ക്ലാസിക്കൽ നൃത്തം ചെയ്യുന്ന വീഡിയോയുമായി എത്തി. സുഹൃത്ത് ബ്ലെസി പങ്കുവെച്ച ‘അലൈപായുതേ കണ്ണാ’ എന്ന ഗാനത്തിനുള്ള നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഷൈൻ ഒരു പ്രൊഫഷണൽ നർത്തകനാണെന്നും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുണ്ടെന്നും ബ്ലെസി പറയുന്നു.