ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിനി ജെസ്ന മരിയ ജോസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വീണ്ടും വഴിവെക്കുന്നു. പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ഇവിടെ മറവു ചെയ്തു എന്ന വെളിപ്പെടുത്തൽ പ്രായത്തിൽ വ്യത്യാസമുണ്ടെങ്കിലും, കേരളത്തിലെ ഏറ്റവും ദുരൂഹമായ തിരോധാന കേസുകളിലൊന്നിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്.