ബിന്ദു പത്മനാഭന്റെ തിരോധാന കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്‌ളിനും ചേർന്ന് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്ന ദല്ലാൾ പൊന്നപ്പന്റെ ശബ്ദരേഖ പുറത്തുവന്നു. നാലു വർഷം മുൻപ് നടന്ന സംഭാഷണത്തിൽ, വസ്തു ഇടപാടിനെ തുടർന്ന് ബിന്ദുവിനെ കൊലപ്പെടുത്തിയ രീതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.