പത്തനംതിട്ട:ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്‌ബൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിക്കും.ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ 21 വരെ പൂജകൾ നടക്കും.
ഈ ദിവസങ്ങളിൽ ഉദയാസ്തമനപൂജ, പടിപൂജ കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. 21ന് രാത്രി പത്തിന് നട അടയ്ക്കും. ഓണ പൂജകൾക്കായി സെപ്തംബർ മൂന്നിന് വൈകുന്നേരം അഞ്ചിന് നട തുറക്കും. സെപ്തംബർ നാലു മുതൽ ഏഴുവരെ ഓണ സദ്യ ഉണ്ടാകും. ഏഴാം തീയതി നട അടയ്ക്കും.