Banner Ads

റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്: ‘യുക്രെയ്നെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും’

വാഷിങ്ടൻ : അലാസ്കയിൽ വെച്ച് നടക്കുന്ന ഉച്ചകോടിക്ക് ശേഷം റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, യൂറോപ്യൻ നേതാക്കൾ എന്നിവർ പങ്കെടുത്ത വെർച്വൽ യോഗത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിലപാടിന് യൂറോപ്യൻ നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു. ആദ്യം വെടിനിർത്തലാണ് വേണ്ടതെന്നും സമാധാന കരാർ പിന്നീട് മതിയെന്നുമുള്ള സെലെൻസ്കിയുടെ നിലപാടിനെ യൂറോപ്യൻ നേതാക്കൾ പിന്തുണച്ചു. വെടിനിർത്തലിന് ട്രംപും പിന്തുണ നൽകി.

അലാസ്കയിൽ വെച്ച് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ഉച്ചകോടിക്ക് ശേഷം ട്രംപും പുടിനും സെലെൻസ്കിയും തമ്മിൽ ചർച്ച നടത്തുന്നത് സംബന്ധിച്ചും നേതാക്കൾ സംസാരിച്ചു. ഉച്ചകോടിയിൽ യുക്രെയ്ന് പ്രാതിനിധ്യം നൽകണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.