ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള ബിസിസിഐയുടെ നീക്കങ്ങൾ സജീവമായി. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്, ഏകദിന ക്രിക്കറ്റിൽ വിരാട് കോലി എന്ന പ്രതിഭ ഒഴിഞ്ഞു പോകുന്ന മൂന്നാം നമ്പറിലേക്ക് ആര് വരുമെന്നാണ്. സായ് സുദർശൻ, തിലക് വർമ, റിയാൻ പരാഗ് തുടങ്ങിയ യുവതാരങ്ങളാണ് ഈ വലിയ ദൗത്യം ഏറ്റെടുക്കാൻ സാധ്യത കൽപ്പിക്കുന്നവർ. കോലിയുടെ വിടവ് നികത്താൻ ഈ യുവതാരങ്ങൾക്ക് കഴിയുമോ? ഈ താരങ്ങളുടെ ശക്തിയും സാധ്യതകളും വിശകലനം ചെയ്യുന്നു.