Banner Ads

ചേർത്തല തിരോധാന കേസ്: ദുരൂഹതകൾ അവസാനിക്കുന്നില്ല; നിർണ്ണായക തെളിവുകൾ തേടി

ചേർത്തലയിൽ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തിൽ കാണാതായ കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടിലെ മൂന്ന് വർഷം പഴക്കമുള്ള കിണർ തുറന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഇവിടെയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പ്രതിയുടെ സഹോദരന്റെ പുരയിടത്തിലും പരിശോധന നടത്തും. ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത പ്രതിയുടെ ഭാഗത്ത് നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.