Banner Ads

സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി ദിവ്യ ഫ്രാൻസിസ് കുറ്റം സമ്മതിച്ചതായി പൊലീസ്.

തിരുവനന്തപുരം: കൊച്ചി: നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു. സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മുൻ ജീവനക്കാരിയായ ദിവ്യ ഫ്രാൻസിസ് കുറ്റം സമ്മതിച്ചത്.

ഏകദേശം എട്ട് മാസത്തിനിടെ ദിവ്യയുടെ അക്കൗണ്ടിലേക്ക് മാത്രം 40 ലക്ഷം രൂപയാണ് എത്തിയത്. ഈ പണത്തിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയതായും ദിവ്യ മൊഴി നൽകി.

ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ക്യു ആർ കോഡ് വഴി പണം തട്ടിയെടുത്തുവെന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ദിവ്യ ഫ്രാൻസിസ് കഴിഞ്ഞ ദിവസമാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീതയും രാധാകുമാരിയും നേരത്തെ കീഴടങ്ങിയിരുന്നു. ഇവരും തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്.

പ്രതികൾ തട്ടിയെടുത്ത പണം സ്വർണം വാങ്ങാനും മറ്റും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവിൽ രണ്ടാം പ്രതിയായ രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.