അടുത്ത ഐപിഎൽ സീസണിൽ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സ്ഥിരമായി ഓപ്പണിംഗ് സ്ഥാനം ലഭിക്കാത്തതും, ക്യാപ്റ്റൻസിയിലുണ്ടായ അനിശ്ചിതത്വവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടെന്നാണ് വിവരം. നിലവിൽ ട്രേഡിംഗ് വിൻഡോ തുറന്നിരിക്കുന്നതിനാൽ സഞ്ജുവിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്.