പത്തനംതിട്ടയിൽ എക്സൈസ് പരിശോധനയ്ക്കിടെ നാല് യുവാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് പരിശോധന നടത്തിയത്. കോന്നി റേഞ്ചിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം കണ്ടത്തിയതിനെ തുടർന്ന് നാല് യുവാക്കളെയാണ് അറസ്റ് ചെയ്തത്.പുളിമുക്ക് സ്വാദേശികളായ സുനിൽ രാജ്, ദീപുസുഭാഷ്, കുമ്മണ്ണൂർ സ്വദേശി ഷൌഫാൻ എന്നിവരാണ് അറസ്റിലായത്. ഇവരിൽ നിന്ന് 67 ഗ്രാം കഞ്ചാവ് പിടികൂടി.അറസ്റ് ചെയ്ത ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്സസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.