ഛത്തീസ്ഗഡിന് പിന്നാലെ ഒഡിഷയിലും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർധിക്കുന്നു. മതപരിവർത്തനം ആരോപിച്ച് ബാലസോർ ജില്ലയിൽ രണ്ട് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദിച്ചു. ആസൂത്രിതമായ ആക്രമണത്തിൽ പരിക്കേറ്റ ഫാ. ലിജോ നിരപ്പേലും, ഫാ. വി. ജോജോയും ചികിത്സയിലാണ്.