പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു .പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ , വടകര വില്ല്യാപ്പിള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി മഞ്ജു ലക്കിടി തളിപ്പുഴ മാമ്പറ്റ പറമ്പിൽ അനസ് താഴെ അരപ്പറ്റ പൂങ്ങാടൻ ഷാനവാസ് എന്നിവരെയായിരുന്നു പോലീസ് ആറസ്റ് ചെയ്തത്.
ഇതിൽ മുഖ്യ ആസൂത്രകൻ മുജീബ് റഹ്മാൻ നേരത്തെയും കേസുകളിൽ പ്രതിയായിരുന്നു. ഇയാൾക്ക് സെക്സ് റാക്കെറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കോയമ്പത്തൂർ സ്വദേശിനിയാണ് തന്നെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടത്.പ്രതികളായ സ്ത്രീകൾ യുവതിയെ ജോലി വാഗ്ദാനം നൽകി വൈത്തിരിയിൽ എത്തിക്കുകയായിരുന്നു. ലാബ് ടെക്നീഷ്യനായി ജോലി വാഗ്ദനം ചെയ്താണ് യുവതിയെ കേരളത്തിൽ എത്തിച്ചത് .യുവതിയെ ശരണ്യയാണ് മുജീബിനു പരിചയപ്പെടുത്തിയത്. ഷാനവാസും അനസും മേൽനോട്ടം വഹിക്കുന്ന വൈത്തിരി ലക്കിടി എന്നിവിടങ്ങളിലെ റിസോർട്ടിൽ വെച്ചാണ് പീഡനം നടന്നത്.
യുവതി വൈത്തിരി താലൂക്ക് ആശുപത്രിയിൽചികിത്സ തേടി. കൽപറ്റ ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കൽപ്പറ്റ JFCM കോടതിയിൽ ഹാജരാക്കുകയും , കോടതി പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.