Banner Ads

ബാബുരാജിനെതിരെ മാലാ പാർവതി: ശ്വേത മേനോൻ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം

കൊച്ചി:’അമ്മ’ സംഘടനയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്വേത മേനോന് എതിരെ ഉയർന്നുവന്ന കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നടി മാലാ പാർവതി.തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ നടൻ ബാബുരാജ് ആണ് ഇതിന് പിന്നിലെന്ന് താൻ സംശയിക്കുന്നതായും മാലാ പാർവതി പറഞ്ഞു.

ബാബുരാജിനെ പലർക്കും ഭയമാണെന്നും തനിക്ക് പോലും ഭീഷണിയുണ്ടെന്നും  കൂട്ടിച്ചേർത്തു. അതേസമയം, കേസ് കോടതി നിർദ്ദേശപ്രകാരമാണ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിൽ എന്നും മാല പാർവതി.വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ.

അതിനൊരു പ്രതാപമുണ്ട്. അതിന്‍റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാലാ പാര്‍വതി പറഞ്ഞു.