കൊച്ചി:കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജുവിന്റെ കുടുംബത്തിന് ധനസഹായം നൽകി നടൻ സുരേഷ് ഗോപി. ജൂണില്‍ ആയിരുന്നു നിജുവിന്‍റെ മരണ വിവരം പുറത്തുവന്നത്. 43 വയസായിരുന്നു. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം.
ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. മെയ്യിൽ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കബില്‍ എന്നയാൾ മുങ്ങിമരിച്ചിരുന്നു.
ആ ദിവസം ചിത്രീകരണം നിശ്ചയിച്ചിരുന്നില്ലെന്നും കൂടാതെ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനത്തിനിടെയല്ല കബിൽ മരിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി മാര്‍ച്ച് മാസമാണ് മരിച്ചത്. അദ്ദേഹവും ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിക്കുകയായിരുന്നു.