കുടുംബ സുഹൃത്ത് ഭാര്യയെ തടങ്കലിലാക്കിയെന്ന പരാതിയുമായി തമിഴ്നാട് സ്വദേശിയായ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ. എന്നാൽ, അന്വേഷണത്തിൽ യുവതി മരിച്ചെന്ന വ്യാജ സന്ദേശവും സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും ലഭിച്ചത് കേസിൽ വഴിത്തിരിവായി. തുടർന്ന്, ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച കോടതിയിൽ ജീവനോടെ ഹാജരായ യുവതി, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നും പരാതിക്കാരൻ തന്റെ ഭർത്താവല്ലെന്നും വെളിപ്പെടുത്തി. താൻ മരിച്ചെന്ന സന്ദേശം അയച്ചത് സൗഹൃദം ഒഴിവാക്കാനായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു.