Banner Ads

15-കാരിയെ തീകൊളുത്തി കൊന്ന സംഭവം; തെളിവില്ലെന്ന് ഒഡീഷ പോലീസ്

പുരി:ഒഡീഷയിൽ അജ്ഞാതർ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു. ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂലൈ 19നാണ് പെൺകുട്ടിയെ യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.”പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്.

സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ദില്ലി എയിംസിലെ വിദഗ്ധ മെഡിക്കൽ സംഘം രാപകലില്ലാതെ പ്രയത്നിച്ചിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ല”- ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ട്വീറ്റ് ചെയ്തു.അതേസമയം പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

മറ്റാരെങ്കിലും പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതായുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഒഡീഷാ പൊലീസ് പറയുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണ്.