മലപ്പുറം:മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.മലപ്പുറം പൈത്തിനി പറമ്ബ് സ്വദേശി ജാഫറിനാണ് മർദനമേറ്റത്.സംഭവത്തിൽ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവർ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്സ്സ് ആസ്ഥാനത്തേക്ക് താൽക്കാലികമായി സ്ഥലംമാറ്റി കാക്കി ഷർട്ട് ഇടാത്തതിന് ജാഫറിൽ നിന്നു പോലീസുകാരൻ 500 രൂപ പിഴ ഈടാക്കിയിരുന്നു.പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതെന്നാണ് ജാഫർ പറയുന്നത്.പോലീസുകാരൻ മുഖത്തടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.