Banner Ads

പോസോഖ്, പെരെസ്‌വെറ്റ്, സദിര; ആഗോള ശക്തിക്ക് പുതിയ വെല്ലുവിളി ;സൈനിക ലോകത്ത് വലിയ ചർച്ചകൾ | Russia

റഷ്യൻ പ്രതിരോധ മേഖലയിൽ നിന്നുള്ള പുതിയ വാർത്തകൾ ആഗോള സൈനിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പാശ്ചാത്യ ലോകത്തിന് കടുത്ത വെല്ലുവിളിയുമായി പൊസോഖ് (Posokh), പെരെസ്‌വെറ്റ് (Peresvet), സദിര (Sadira) എന്നിങ്ങനെ മൂന്ന് പുതിയ തലമുറ ലേസർ ആയുധങ്ങൾ റഷ്യ പുറത്തിറക്കി. ഊർജ്ജ യുദ്ധത്തിലെ വലിയ മുന്നേറ്റമായ ഈ നീക്കം, ഭാവിയിലെ സംഘർഷങ്ങളുടെ സ്വഭാവത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നു. ഡ്രോണുകളെയും ഉപഗ്രഹങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ ലേസർ ആയുധങ്ങൾ, റഷ്യയുടെ സൈനിക ശേഷിയിൽ വലിയൊരു കുതിച്ചുചാട്ടമാണ് സൂചിപ്പിക്കുന്നത്.