ഒന്നാമത്തെ കുഞ്ഞിന് ഒരു വയസ് തികയും മുമ്പേ രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ ഫസീല ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായതായി കണ്ടെത്തൽ. അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മയ്ക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങൾ ഭർതൃവീട്ടിലെ പീഡനങ്ങൾ ശരിവെക്കുന്ന സാഹചര്യത്തിൽ, യുവതിയുടെ മരണത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി. ഇത് കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വിശദമായ അന്വേഷണം നടന്നുവരുന്നു.