
തിരുവനന്തപുരം: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക് പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവർ അനീഷ് ഓടിച്ച കാറാണ് ദമ്ബതികലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. തെള്ളുക്കുഴി സ്വദേശികളായ സജീവും ആതിരയും സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്ബതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച വൈകിട്ട് പെരിങ്കടവിള ജംഗ്ഷനിലായിരുന്നു അപകടം നാട്ടുകാർ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവർ മദ്യക്കുപ്പികളുമായി ഓടി രക്ഷപെട്ടു.അനീഷിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ പൊലീസുകാരാണെന്നും നാട്ടുകാർ പറയുന്നു, സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റെഡിയിലെടുത്തു.