ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. അഞ്ചും എട്ടും പത്തും വയസ്സുള്ള മക്കള്‍ക്ക് സന്ധ്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഛര്‍ദിച്ച് അവശരായി ബോധം നഷ്ടമായ നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ട് കുട്ടികളെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ജൂലൈ 24, 25 തീയതികളിലായി മരണപ്പെട്ടു. മറ്റൊരു പെണ്‍കുട്ടിയെ നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റി.