Banner Ads

നവവധു 4-ാം ദിവസം സ്വർണ്ണവുമായി മുങ്ങി; ഞെട്ടിക്കുന്ന തട്ടിപ്പ് കഥ പുറത്ത്!

വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭർത്താവിന്റെ സ്വർണ്ണാഭരണങ്ങളും പണവുമായി കടന്നു കളഞ്ഞ കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ശാലിനി (40) ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായി. ചെറിയനാട് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സമാനമായ തട്ടിപ്പ് കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ള യുവതിയാണ് ശാലിനി. 2011-ൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകളിൽ ഇവർക്കെതിരെ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. വിശദാംശങ്ങൾ വീഡിയോയിൽ.