Banner Ads

സംസ്ഥാനത്ത് മഴയ്ക്ക് താൽക്കാലിക ആശ്വാസം; രണ്ട് ജില്ലകളിലൊഴികെ ഗ്രീൻ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കനത്ത മഴയ്ക്ക് തൽക്കാലിക ആശ്വാസം. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലെർട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം.

കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.രാജസ്ഥാന് മുകളിലെ ന്യൂന മർദ്ദം ശക്തി കുറയുന്നതും അതോടൊപ്പം അറബികടലിൽ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂന മർദ്ദ പാത്തി ദുർബലമായതുമാണ് മഴ കുറയാൻ കാരണം.

ഓഗസ്റ്റ് 6 ന് ശേഷം മഴയിൽ നേരിയ വർധനവ് പ്രതീക്ഷാമെന്നും കാലാസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.