ഡോ. ഷെര്‍ലിയുടെ കണ്ടെത്തലുകള്‍ കേസില്‍ ഏറെ നിര്‍ണായകമായിരുന്നു. അത്രയേറെ ക്രൂരതകള്‍ നിറഞ്ഞതായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. ഓടുന്ന ട്രെയിനില്‍വെച്ച് യുവതിയുടെ കൈകള്‍ വാതിലിന്റെ ഇടയില്‍ കുടുക്കി ചതവേല്‍പിച്ചിരുന്നു. പ്രതിരോധം ഒഴിവാക്കാന്‍ പിന്നില്‍നിന്ന് മുടി പിടിച്ചുവലിച്ച് തല ട്രെയിനിന്റെ ഭിത്തിയില്‍ ഇടിച്ച് ബോധം കെടുത്തിയാണ് അയാള്‍ പുറത്തേക്കിട്ടത്. ശേഷം തള്ളിയിട്ടതിന്റെ മറുഭാഗത്തുകൂടിയാണ് ഓടുന്ന ട്രെയിനില്‍നിന്ന് ഇയാള്‍ പുറത്തുചാടിയത്.