ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അധിക്ഷേപങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും “തൊലി കറുത്തവർ നാടുവിടൂ” എന്നതടക്കമുള്ള വംശീയ വിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിനു പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ ഇത് ഭീതി വർദ്ധിപ്പിക്കുന്നു. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും ഇടപെടൽ ആവശ്യമാണെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെടുന്നു.